ശശിതരൂരിന് വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയുടെ അധ്യക്ഷപദവി നഷ്ടമായേക്കും

shashi tharoor may be ousted from parliamentary committee

ശശിതരൂരിന് വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയുടെ അധ്യക്ഷപദവി നഷ്ടമായേക്കും. വിദ്വേഷ പ്രസംഗവിഷയത്തിൽ ശശി തരൂർ ഫേസ്ബുക്കിന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തരൂരിനെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടു.

വിദ്വേഷ പരാമർശ പ്രോത്സാഹന വിഷയത്തിൽ ഫേസ്ബുക്കിനെ വിളിച്ച് വരുത്താനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ് തരൂർ. വിവരസാങ്കേതിക വിദ്യാ പാർലമെന്ററി സമിതി അധ്യക്ഷൻ എന്ന നിലയിലാണ് നടപടി. ചട്ടം 276 പ്രകാരം തരൂർ ഇല്ലാത്ത അധികാരം ആണ് ഉപയോഗിച്ചതെന്നാണ് ഇക്കാര്യത്തിലെ ബിജെപി പക്ഷം. സമിതിയിലെ പാർട്ടി പ്രതിനിധി നിഷികന്ത് ദുബേ ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകി.

തരൂരിനെ അധ്യക്ഷപദവിയിൽ നിന്ന് മാറ്റണം എന്ന പാർട്ടി ആവശ്യമാണ് ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏറെ തമസിയാതെ തന്നെ തരൂരിന് പാർലമെന്ററി സമിതി അധ്യക്ഷപദം നഷ്ടമാകും എന്നാണ് സൂചന. തരൂരിനോട് വിശദീകരണം വാങ്ങിയ ശേഷമാകും ഇക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുക.

Story Highlights shashi tharoor may be ousted from parliamentary committee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top