സോണിയ കോൺഗ്രസ് അധ്യക്ഷ പദം ഒഴിഞ്ഞേക്കും; മുതിർന്ന നേതാക്കളെ താത്പര്യം അറിയിച്ചു

സോണിയാ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഒഴിയും. തന്റെ താത്പര്യം സോണിയാ ഗാന്ധി മുതിർന്ന നേതാക്കളെ അറിയിച്ചു. ഉടൻ വർക്കിംഗ് കമ്മറ്റി വിളിച്ച് തീരുമാനം യാഥാർത്ഥ്യമാക്കാനാണ് സോണിയാ ഗാന്ധിയുടെ തിരുമാനം. അതേസമയം സോണിയ ഗാന്ധി ഒഴിയുമ്പോൾ രാഹുലിനെ തന്നെ ആ പദവിയിൽ എത്തിക്കാൻ രാഹുൽ അനുകൂല വിഭാഗം സമ്മർദം ശക്തമാക്കി.

പൂർണമായ താത്പര്യത്തോടെ അല്ല സോണിയാഗാന്ധി ഒരു വർഷത്തിന് മുൻപ് താത്കാലിക അദ്ധ്യക്ഷ പദം എറ്റെടുത്തത്. പ്രവർത്തക സമിതിയുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങൾ ചില നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ അവർക്ക് മാനസിക വ്യഥയും സമ്മാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സോണിയാ ഗാന്ധിയുടെ തീരുമാനം.

Read Also : സോണിയ ഗാന്ധി കോൺഗ്രസ് താത്കാലിക അധ്യക്ഷപദം ഉടൻ ഒഴിയും

ഇന്നലെ അവർ ഇക്കാര്യം മുതിർന്ന പാർട്ടി നേതാക്കളെ അറിയിച്ചു. ഉടൻ പ്രവർത്തക സമിതി വിളിച്ച് അധ്യക്ഷ പദവി കൈമാറാനാണ് ശ്രമം. ഈ മാസം തന്നെ വർക്കിംഗ് കമ്മറ്റി ചേരും എന്നാണ് സൂചന. തീരുമാനത്തിൽ മാറ്റം ഇല്ലെന്ന് സോണിയ നിലപാട് സ്വീകരിച്ചു എന്നാണ് ഇപ്പോൾ ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയും ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ അധ്യക്ഷ പദവി വഹിക്കട്ടെ എന്ന് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം വർക്കിംഗ് കമ്മിറ്റി വീണ്ടും രാഹുലിനോട് അധ്യക്ഷ പദം എറ്റെടുക്കാൻ ആവശ്യപ്പെടും എന്നാണ് സൂചന. നിർബന്ധപൂർവ്വം രാഹുലിനോട് പദവി എറ്റെടുക്കാൻ അവശ്യപ്പെടാനാണ് തീരുമാനം. രാഹുൽ അനുകൂല വിഭാഗവും അദ്ദേഹത്തിന് മേൽ വിഷയത്തിൽ സമ്മർദം ശക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top