വിയൂർ ജയിലിൽ പതാക ഉയർത്തൽ ചടങ്ങിൽ നിന്ന് വിട്ടുനിന്ന് തീവ്രവാദ, മാവോയിസ്റ്റ് കേസ് പ്രതികൾ

viyur jail terrorist case culprits refrain from flag hoisting

തീവ്രവാദ, മാവോയിസ്റ്റ് കേസുകളിലെ പ്രതികൾ ദേശീയ പതാക ഉയർത്തുന്നതിൽ നിന്നും വിട്ട് നിന്നു. വിയൂർ അതീവ സുരക്ഷ ജയിലിലാണ് സംഭവം.

ജയിൽ സൂപ്രണ്ട് വിളിച്ചിട്ടും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാനോ, ദേശീയ ഗാനം ആലപിക്കാനോ പ്രതികൾ തയാറായില്ലെന്ന് ജയിൽ സൂപ്രണ്ട് 24 നോട് പറഞ്ഞു. തങ്ങൾക്ക് അതിൽ വിശ്വാസമില്ലെന്നായിരുന്നു പ്രതികളുടെ മറുപടി. ദേശീയഗാനം ആലപിക്കുമ്പോഴും, സത്യപ്രതിജ്ഞ ചൊല്ലുമ്പോഴും പ്രതികൾ ജയിലിൽ ബഹളം വച്ചു.

കനകമല, കളമശേരി ബസ് കത്തിക്കൽ, ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് കേസുകളിലെ പ്രതികളും മാവോയിസ്റ്റ് കേസുകളിലെ പ്രതികളുമായ 11 പേർക്കെതിരെ ജയിൽ സൂപ്രണ്ട് ജയിൽ ഡിജിപിക്ക് പരാതി നൽകി. എൻഐഎ കോടതിയിൽ സൂപ്രണ്ട് റിപ്പോർട്ടും നൽകിയിട്ടുണ്ട്.

Story Highlights viyur jail terrorist case culprits refrain from flag hoisting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top