Advertisement

തിരുവനന്തപുരം ആറ്റിങ്ങലില്‍ 40 കിലോ കഞ്ചാവ് പിടികൂടി

August 22, 2020
1 minute Read

തിരുവനന്തപുരം ആറ്റിങ്ങലില്‍ 40 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.ഓണക്കച്ചവടം ലക്ഷ്യമിട്ട് ആന്ധ്രയില്‍ നിന്നും കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

ആലംകോട് ജംഗ്ഷന് സമീപം ഉള്ള മാമ്പൂ എന്ന റെസ്റ്റാറന്റില്‍ സവാള ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഓണ്‍ലൈന്‍ വഴി ആയിരുന്നു കച്ചവടമെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍, വര്‍ക്കല എക്‌സൈസ് റെയിഞ്ചുകളുടെ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Story Highlights 40 kg cannabis seized in Trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top