പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപന നടത്തിയ പൊലീസുകാർക്കെതിരെ നടപടി

പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപന നടത്തിയ പൊലീസുകാർക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ രാധാകൃഷ്ണൻ , പത്മകുമാർ, ഗോപകുമാർ എന്നിവർക്കെതിരെയാണ് നടപടി. ഇവരെ നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാമ്പിലേക്ക് മാറ്റി.

തീരദേശത്തുള്ള ചിലർ കഠിനംകുളം കായലിൽ നിന്നും വലവീശി പിടിക്കുന്ന കരിമീൻ. തിലോപ്പിയ, വരാൽ തുടങ്ങിയവ മുരിക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ, പിടിച്ചെടുത്ത മീൻ പൊലീസുകാർ ഇടനിലക്കാരിലൂടെ വിൽപന നടത്തുകയും ബാക്കിയുള്ളവ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

Story Highlights – Action against the police for secretly selling the seized backwater fish

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top