ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്; പായലിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

cm pinarayi vijayan

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇതര സംസ്ഥാന തൊഴിലാളി കുടുംബാംഗമായ പായല്‍ കുമാരിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു. പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കോളജില്‍നിന്ന് ബിഎ ആര്‍ക്കിയോളജി ആന്‍ഡ് ഹിസ്റ്ററി പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കാണ് പായല്‍ നേടിയത്.

ബിഹാറിലെ ഷെയ്ഖ്പുര ജില്ലയില്‍ ഗോസെയ്മടി ഗ്രാമത്തില്‍ നിന്നാണ് പായലിന്റെ പിതാവ് പ്രമോദും കുടുംബവും കേരളത്തിലേക്കെത്തിയത്. പായല്‍ കൈവരിച്ച നേട്ടം വലിയ സന്തോഷവും അഭിമാനവുമാണ് നല്‍കുന്നത്. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മള്‍ കാണിച്ച കരുതലുകള്‍ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യഷ്യപ്പെടുത്തുന്നു. ഇതിലും മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ പായലിനാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Story Highlights Payal, Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top