മലപ്പുറത്ത് നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 395 പേര്‍ക്ക്

covid complete lockdown

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ജില്ലയില്‍ 395 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 377 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 13 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2818 ആയി. 240 പേര്‍ പുതുതായി രോഗമുക്തി നേടി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights covid 19, coronavirus, malapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top