Advertisement

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 22, 2020
Google News 6 minutes Read
k k shailaja

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 464
  • മലപ്പുറം – 395
  • കോഴിക്കോട് – 232
  • പാലക്കാട് – 184
  • തൃശൂര്‍ – 179
  • കാസര്‍ഗോഡ് – 119
  • എറണാകുളം – 114
  • കോട്ടയം – 104
  • പത്തനംതിട്ട – 93
  • ആലപ്പുഴ – 87
  • കൊല്ലം – 77
  • കണ്ണൂര്‍ – 62
  • ഇടുക്കി – 37
  • വയനാട് – 25

15 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ഓഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ഓഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), ഓഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ഓഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 450
  • മലപ്പുറം – 366
  • കോഴിക്കോട് – 213
  • തൃശൂര്‍ – 152
  • പാലക്കാട് – 147
  • കാസര്‍ഗോഡ് – 111
  • എറണാകുളം – 108
  • കോട്ടയം – 97
  • ആലപ്പുഴ – 83
  • കൊല്ലം – 75
  • പത്തനംതിട്ട – 65
  • കണ്ണൂര്‍ – 56
  • വയനാട് – 23
  • ഇടുക്കി – 18

54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ ഒന്‍പത്, തൃശൂര്‍ ജില്ലയിലെ എട്ട്, കാസര്‍ഗോഡ് ജില്ലയിലെ അഞ്ച്, എറണാകുളം ജില്ലയിലെ മൂന്ന്, കോഴിക്കോട് ജില്ലയിലെ രണ്ട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 290
  • കൊല്ലം – 65
  • പത്തനംതിട്ട – 29
  • ആലപ്പുഴ – 125
  • കോട്ടയം – 92
  • ഇടുക്കി – 46
  • എറണാകുളം – 98
  • തൃശൂര്‍ – 50
  • പലക്കാട് – 89
  • മലപ്പുറം – 240
  • കോഴിക്കോട് – 20
  • വയനാട് – 52
  • കണ്ണൂര്‍ – 56
  • കാസര്‍ഗോഡ് – 40

ഇതോടെ 19,538 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,539 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,249 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,738 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 16,511 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2699 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid confirmed 2172 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here