മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷണർ

മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഐഎഎസിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

Read Also :തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവച്ചു

നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. അശോക് ലവാസ സ്ഥാനമൊഴിയുന്നതോടെ ഓഗസ്റ്റ് 31ന് രാജീവ് കുമാർ സ്ഥാനമേൽക്കും.1984 ബാച്ചിൽ ജാർഖണ്ഡ് കേഡർ ഐഎഎസ് ഓഫീസറാണ് രാജീവ് കുമാർ. എഡിബി വൈസ് പ്രസിഡന്റായി ചുമതലയേൽക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അശോക് ലവാസ രാജിവച്ചത്.

Story Highlights Election Commissioner, Rajeev Kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top