തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവച്ചു. ഏഷ്യൻ വികസ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിനാണ് രാജിവച്ചത്. അദ്ദേഹത്തിന്റെ നിയമന വാർത്ത ഏഷ്യൻ വികസന ബാങ്ക് അധികൃതർ തന്നെയാണ് പുറത്തുവിട്ടത്.

2018 ലാണ് അശോക് ലവാസ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. സുനില് അറോറ വിരമിക്കുമ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകേണ്ടത് തൊട്ടടുത്ത മുതിർന്ന അംഗമായ ലവാസയായിരുന്നു. അതിനിടെയാണ് അദ്ദേഹം ഏഷ്യൻ വികസന ബാങ്കിന്റെ ഭാഗമാകുന്നത്. ആഗസ്റ്റ് 31-ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകർ ഗുപ്ത സ്ഥാനമൊഴിയുമ്പോൾ ലവാസ സ്ഥാനമേൽക്കും.

Story Highlights ashok lavasa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top