Advertisement

കണ്ണൂരിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ്

August 22, 2020
1 minute Read

കണ്ണൂരിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ചക്കരക്കൽ സ്വദേശി ഇബ്രാഹിമി(63)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.

പത്തനംതിട്ടയിൽ ഇലന്തൂർ സ്വദേശി അലക്‌സാണ്ടർ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 76 വയസായിരുന്നു. അർബുദ ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് കൊവിഡ് മരണം സ്ഥിരീകരിച്ചത്. കാട്ടാക്കട സ്വദേശി രത്‌നകുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

കോഴിക്കോട് മരിച്ചത് മലപ്പുറം മഞ്ചേരി സ്വദേശി ഹംസ(63)ആണ്. കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Story Highlights Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top