ബെയ്‌റൂത്തിലെ സ്‌ഫോടനത്തിനിടയിൽ പിറവിയെടുത്ത പുതു ജീവൻ; വൈറലായി കുഞ്ഞു ജോർജ്

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ അപകടം നിരവധി ജീവിതങ്ങളാണ് തകർത്തെറിഞ്ഞത്. എന്നാൽ സ്‌ഫോടന സമയത്ത് മൊബൈൽ ഫോണിന്റെ വെട്ടത്തിൽ ഒരു പുതു ജീവൻ പിറവിയെടുത്തു. ഒു നിമിഷം കൊണ്ട് തകർത്തെറിയപ്പെട്ട ജീവിതങ്ങളിൽ പ്രത്യാശയുടെ പ്രതീകമായാണ് ഇപ്പോൾ ഈ കുഞ്ഞിന്റെ ജനനത്തെ ലെബനൻ നോക്കി കാണുന്നത്. തൂവെള്ളത്തുണിയിൽ പൊതിഞ്ഞ് ശാന്തനായി ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രങ്ങളാണ് പ്രത്യാശയുടെ പ്രതീകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.
ബെയ്‌റൂത്തിൽ നടന്ന ഇരട്ട സ്‌ഫോടനം 180 പേരുടെ ജീവനാണ് ഒറ്റയടിക്ക് കവർന്നെടുത്തത്. 6000 ഓളം പേർക്കു പരുക്കേറ്റു. ഒറ്റ നിമിഷത്തിൽ തീവിഴുങ്ങിയ നഗരത്തിന്റെ ഭൂരിഭാഗവും തകർന്ന അവസ്ഥയാണ്. സ്‌ഫോടനത്തിന്റെ ഭീതിപ്പെടുത്തുന്ന രംഗങ്ങൾ ഉളവാക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചിരുന്നു. അതിൽ വിവാഹ ഫോട്ടോഷൂട്ട് നടത്തുന്ന വധു മുതൽ ഭാര്യയുടെ പ്രസവം ക്യാമറയിൽ പകർത്തുന്ന ഭർത്താവു വരെ ഉൾപ്പെടുന്നു. അതിലൊന്നാണ് ജോർജിന്റെ ചിത്രം.
സ്‌ഫോടനം നടന്നിടത്ത് നിന്ന് കഷ്ടിച്ച് ഒരു മൈൽഡ മാത്രം അകലമുള്ള ആശുപത്രിയിലാണ് ഇമ്മാനുവല്ല ഖനൈസർ പ്രസവത്തിനായി പ്രവേശിക്കപ്പെട്ടത്. ഭാര്യയുടെ പ്രസവം ക്യാമറയിൽ പകർത്തുന്നതിനായി ഭർത്താവ് എഡ്മണ്ട് ഖനൈസർ ഒപ്പമുണ്ടായിരുന്നു. എന്നാൽ, പൊടുന്നനെ ഇടിമിന്നൽപോലെ എത്തിയ സ്‌ഫോടനംത്തിന്റെ ആഘാതത്തിൽ ആശുപത്രിയുടെ ജനലുകളും വാതിലുകളും തകർന്നു വീണു. ഇമ്മാനുവല്ലയുടെ ശരീരത്തിലേക്കും ജനൽച്ചില്ലുകൾ തകർന്നുവീണു പരുക്കേറ്റു. സ്‌ഫോടനത്തിനു പിന്നാലെ കെട്ടിടത്തിലെ വൈദ്യുതിബന്ധം തകരാറിലായി. കടുത്ത പ്രതിസന്ധിക്കിടയിലും ഡോക്ടർമാർ പകർന്ന ധൈര്യം ഇമ്മാനുവല്ല ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
ജോർജ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങൾ മിറക്കിൾ ബേബി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടിരിക്കുന്നത്. ‘അന്ധകാരത്തിൽ നിന്നുള്ള വെളിച്ചം , തകർച്ചയിൽ നിന്നുള്ള ജനനം ഞാൻ ബേബി ജോർജ് 2020 ആഗസ്റ്റ് 4ന് ബെ്‌റൂത്ത് സ്‌ഫോടനത്തിനിടിയിൽ ജനിച്ചു’. എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞ് ജോർജിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സ്വന്തം ജീവൻ പോലും മറന്ന് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ പരിശ്രമിച്ച ആരോഗ്യപ്രവർത്തകർക്കും എഡ്മണ്ട് നന്ദി അറിയിച്ചിട്ടുണ്ട്.
Story Highlights – New life born during the Beirut bombings; Baby George goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here