ഓണത്തിന് ശർക്കര വരട്ടി വീട്ടിൽ തന്നെ തയാറാക്കാം…

ഓണ സദ്യയുടെ ചിട്ടവട്ടങ്ങളിൽ ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ് ഇലയുടെ ഓരത്ത് വിളമ്പുന്ന ശർക്കര വരട്ടി. ശർക്കര വരട്ടിയുടെ മധുരമില്ലാത്ത സദ്യയ്ക്ക് ഒരു പൂർണത കിട്ടില്ല. പണ്ട് കാലത്ത് വീടുകളിൽ തന്നെ ഉണ്ടാക്കിയിരുന്ന ഈ വിഭവങ്ങളൊക്കെ ഇപ്പോൾ ഇൻസ്റ്റന്റ് ഓണത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറി.

എന്നാൽ, ശർക്കരവരട്ടി വീട്ടിൽ തന്നെ പരീക്ഷിച്ചാലോ….

ചേരുവകൾ

നേന്ത്രക്കായ – 4 എണ്ണം
ശർക്കര – 5 എണ്ണം
മഞ്ഞൾപ്പൊടി – അര ടേബിൾ സ്പൂൺ
ചുക്ക് പൊടിച്ചത് – അര ടേബിൾ സ്പൂൺ

ജീരകം പൊടിച്ചത് – അര ടേബിൾ സ്പൂൺ

എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ് ചെറുതായി നുറുക്കിയ നേന്ത്രക്കായ മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ അര മണിക്കൂർ വയ്ക്കുക.
ശേഷം ഒരു പാനിൽ എണ്ണ ചൂടായ ശേഷം വറുത്ത് കോറി വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര എടുത്ത് വെള്ളം ഒഴിച്ച് പാനിയാക്ക് വൃത്തിയുള്ള തുണിയിൽ അരിച്ചെടുക്കുക. ഇത് വീൂണ്ടും ചെറിയ തീയിൽ വച്ച് കുറുക്കി എടുക്കുക. ശേഷം വറുത്ത കായ ഇതിലേക്കിട്ട് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് പൊടിച്ച ചുക്ക്, ജീരകം എന്നിവ ചേർത്ത് ഇളക്കുക… തണുത്ത ശേഷം ഇവ നനവ് ഇല്ലാത്ത പാത്രത്തിൽ സൂക്ഷിച്ച് ആവശ്യാനുസരണം കഴിക്കാവുന്നതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top