വിയ്യൂർ ജയിലിലെ 11 തടവുകാർക്കെതിരെ അച്ചടക്ക നടപടി

തൃശൂർ വിയ്യൂർ ജയിലിലെ പതിനൊന്ന് തടവുകാർക്കെതിരെ അച്ചടക്ക നടപടി. തീവ്രവാദ കേസിലടക്കം തടവിൽ കഴിയുന്ന പ്രതികൾ ജയിലിലെ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തടവുകാർക്ക് നൽക്കുന്ന ആനുകൂല്യങ്ങൾ വെട്ടി കുറച്ചാണ് നടപടി.

കനകമല രഹസ്യ യോഗം, കളമശേരി ബസ് കത്തിക്കൽ, ഐഎസ് റിക്രൂട്ട്‌മെന്റ് തുടങ്ങിയ തീവ്രവാദ കേസിലേയും മാവോയിസ്റ്റ് കേസിലേയും 11 പ്രതികൾക്കെതിരെയാണ് വിയ്യൂർ അതി സുരക്ഷാ ജയിലിലെ സൂപ്രണ്ട് അച്ചടക്ക നടപടി സ്വീകരിച്ചത്. പ്രതികൾ സ്വതന്ത്ര ദിനാഘോഷത്തിൽ പങ്കെടുക്കാതെ പതാക ഉയർത്തുന്ന സമയത്തും, ദേശീയഗാനം ആലപിക്കുന്ന സമയത്തും സെല്ലിന് മുന്നിൽ നിന്ന് സംസാരിക്കുകയും ബഹളംവയ്ക്കുകയും ചെയ്തിരന്നു.

സംഭവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നൽകാൻ പ്രതികൾ. തയ്യാറായില്ല. ഇതോടെ തടവുകാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ജയിൽ സൂപ്രണ്ട് ആ സുനിൽ കുമാർ പറഞ്ഞു. പ്രതികൾക്കെതിരെ സൂപ്രണ്ട്, ജയിൽ ഡിജിപിക്ക് പരാതിയും എൻഐഎ കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

Story Highlights Viyyoor jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top