രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വക്കേറ്റം; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം തുമ്പയിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. വലിയ വേളി സൗത്ത് തുമ്പ സ്വദേശി മേരിയാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടു കൂടിയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ പലരും ബന്ധുക്കളായതിനാല്‍ പിടിച്ചു മാറ്റാന്‍ എത്തിയതായിരുന്നു മേരി.
ഹൃദ്രോഗിയായ മേരി സംഭവ സ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വ്യന്യസിച്ചിട്ടുണ്ട്.
Story Highlights – The housewife died in thumbha, trivandrum
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here