സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കണ്ണൂരിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

covid 19, coronavirus, kottayam

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയിൽ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏലിക്കുട്ടിയുടെ വീട്ടിലെ അഞ്ചുപേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയ ബാധിച്ച ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങളുണ്ടായത്.

ഇന്ന് ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു.ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ മുഹമ്മദിനെ പ്രവേശിപ്പിച്ചത്. അവിടെവച്ച് തന്നെയാണ് മരണം സംഭവിച്ചത്. പത്തനംതിട്ടയിൽ കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വരുന്നത് ഇന്നാണ്. വൃക്ക സംബന്ധമായ അസുഖ ബാധിതൻ ആയിരിക്കെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top