Advertisement

കൊവിഡ് ബാധിതരുടെ വീടിന് നേരെ കല്ലെറ്; രണ്ട് പേർ കസ്റ്റഡിയിൽ

August 23, 2020
Google News 1 minute Read

ആലപ്പുഴയിൽ വയലാറിൽ കൊവിഡ് ബാധിതരുടെ വീടിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ പിടികൂടി. വയലാർ സ്വദേശികളായ അനീഷ് (35), രജീഷ് (31) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കല്ലെറിയുമ്പോൾ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് രോഗം പകരാൻ കാരണമായതിലുള്ള വൈരാഗ്യം മൂലമാണ് ആക്രമണം നടത്തിയതെന്നാണ് ഇവരുടെ മൊഴി.

കൊവിഡ് ബാധിതരുടെ വീടിന് നേരെ കല്ലേറ് നടന്നത് കഴിഞ്ഞ ദിവസമാണ്. രോഗം സ്ഥിരീകരിച്ചതായുള്ള വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കല്ലേറ് നടന്നത്. വയലാർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനായി ആംബുലൻസ് കാത്ത് നിൽക്കുന്നതിനിടെയാണ് ഇവർക്ക് നേരെ കല്ലേറ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Story Highlights covid, alappuzha, attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here