ഹോട്ടൽ മുറിയിൽ കണ്ണാടിക്ക് പിന്നിലെ രഹസ്യ മുറിയിൽ യുവതി; പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷിച്ച് പൊലീസ്

പെൺവാണിഭ സംഘത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് പൊലീസ്. കർണാടക സ്വദേശിനിയായ 22കാരിയെയാണ് കോയമ്പത്തൂർ പൊലീസ് രക്ഷപ്പെടുത്തിയത്. കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ രഹസ്യ മുറിയിൽ അടച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

കോയമ്പത്തൂരിലെ ഊട്ടി റോഡിലെ ഹോട്ടലിലാണ് സംഭവം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കള്ളാർ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ശരണ്യ ലോഡ്ജിൽ ബുധനാഴ്ച പൊലീസ് റെയ്ഡ് നടത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചു പൂട്ടിയ നിലയിലായിരുന്നു സ്ഥാപനം. തുടർന്ന് പൊലീസ് അകത്തു കയറി. നടത്തിപ്പുകാരനും സഹായിയും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്. തുടർന്ന് ആളൊഴിഞ്ഞ മുറികളും മറ്റും പൊലീസ് പരിശോധിച്ചു. തെരച്ചിൽ നിർത്തി മടങ്ങാൻ ഒരുങ്ങുന്നതിനിടെ സംഘത്തിൽപ്പെട്ട ഒരു പൊലീസുകാരന് ചുമരിൽ പതിച്ചിരുന്ന കണ്ണാടിയെ കുറിച്ച് സംശയം തോന്നി.
കണ്ണാടിക്ക് പിറകിൽ ഒരാൾക്ക് നൂഴ്‌നിന്നിറങ്ങാൻ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇടുങ്ങിയ മുറിയിൽ യുവതിയെ കണ്ടെത്തിയത്.

പുറത്തിറക്കി ചോദിച്ചപ്പോഴാണ് ദിവസങ്ങൾക്ക് മുമ്പേ കർണാടകയിൽ നിന്ന് തട്ടിക്കൊണ്ടു വന്നതാണെന്ന് മനസിലായത്. വാണിഭത്തിന് വേണ്ടി ആവശ്യക്കാരെ കാത്തിരിക്കുകയായിരുന്നു ലോഡ്ജിന്റെ നടത്തിപ്പുകാർ. പെൺകുട്ടിയെ പൊലീസുകാർ സർക്കാർ അഗതിമന്ദിരത്തിലേക്ക് മാറ്റി. ലോഡ്ജ് നടത്തിപ്പുകാരൻ മഹേന്ദ്രനേയും സഹായി ഗണേശനേയും പൊലീസ് അറസ്റ്റ് ചെയ്തു. മഹേന്ദ്രൻ കഴിഞ്ഞ മൂന്ന് വർഷമായി ഈ ലോഡ്ജ് നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Story Highlights Sex racket, Coimbatore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top