കോൺഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യം; കത്തയച്ച് നൂറോളം നേതാക്കൾ

കോൺഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പാർട്ടി അംഗങ്ങളുടെ കത്ത്. നൂറോളം നേതാക്കളാണ് സോണിയാ ഗാന്ധിക്ക് കത്തയച്ചത്. സസ്‌പെൻഡ് ചെയ്യപ്പെട്ട നേതാവ് സഞ്ജയ് ആണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത.
വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് നൂറിൽപരം നേതാക്കളുടെ കത്ത് സോണിയാ ഗാന്ധിക്ക് ലഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൂട്ടായ നേതൃത്വം പാർട്ടിക്ക് വേണമെന്നാണ് പൊതുവായ ആവശ്യം. കത്തയച്ചവരിൽ കേരളത്തിൽ നിന്നുള്ള ശശിതരൂരും, പി ജെ കുര്യനും ഉൾപ്പെടും. കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം നാളെ ചേരും. യോഗത്തിൽ വിഷയം ചർച്ചാകും.
അതേസമയം, എ.കെ ആന്റണിയോ, മല്ലികാർജുൻ ഖാർഗെയോ കോൺഗ്രസിന്റെ താത്കാലിക അധ്യക്ഷനായേക്കും എന്നാണ് വിവരം.
Story Highlights – congress leaders send sonia gandhi letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here