കൊല്ലത്ത് ഇന്ന് 133 പേർക്ക് കൊവിഡ്; 122 പേർക്കും സമ്പർക്കം

kollam covid update

കൊല്ലം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു. ഇന്ന് 133 പേർക്കാണ് രോഗബാധയുണ്ടായത്. 122 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേർക്കും രോഗബാധയുണ്ടായി. മൂന്ന് ആരോഗ്യപ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്യാൻസർ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശി ദിനമണിയുടെ മരണം കൊവിഡ് മരണമായി സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights kollam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top