Advertisement

അച്ചടക്ക ലംഘനം തുടർന്നാൽ നടപടി സ്വീകരിക്കും; ജോസ് കെ മാണിയ്ക്ക് മുന്നറിയിപ്പുമായി യുഡിഎഫ് കൺവീനർ

August 23, 2020
Google News 2 minutes Read

ജോസ് കെ മാണിയ്ക്ക് മുന്നറിയിപ്പുമായി യുഡിഎഫ് രംഗത്ത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കണം. തീരുമാനം അനുസരിച്ചില്ലങ്കിൽ നടപടുയെടുക്കുമെന്നും ബെന്നി ബെഹന്നാൻ എംപി ട്വന്റിഫോറിനോട് പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് ജോസ് കെ മാണിയെ സസ്‌പെൻഡ് ചെയ്തത്. വീണ്ടും ഇതേ സമീപനം തുടർന്നാൽ തുടർ നടപടി സ്വീകരിക്കുമെന്നും ബെന്നിബഹന്നാൻ വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കത്തെ തുടർന്നാണ് ജോസ് കെ മാണി പക്ഷത്തെ യുഡിഎഫിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. എന്നാൽ, നാളെ സഭ സമ്മേളിക്കുമ്പോൾ സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷവും ജോസഫ് വിഭാഗവും പാർട്ടിയിലെ അഞ്ച് എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ജോസ് കെ മാണിയ്‌ക്കൊപ്പം രണ്ട് എംഎൽഎമാരും ജോസഫ് പക്ഷത്ത് നിന്ന് പിജെ ജോസഫ് അടക്കം മൂന്ന് എംഎൽഎമാരുമാണുള്ളത്.

ജോസ് കെ മാണി പക്ഷത്തിന്റെ റോഷി അഗസ്റ്റിനാണ് പാർട്ടിയുടെ വിപ്പായി നിയമസഭാ രേഖകളിലുള്ളത്. എന്നാൽ, പാർട്ടിയുടെ വർക്കിംഗ് ചെയർമാനായുള്ള പിജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതനുസരിച്ച് തങ്ങളുടെ പാർട്ടിയുടെ വിപ്പ് മോൻസ് ജോസഫാണെന്നും അതുകൊണ്ട് തന്നെ മോൻസ് ജോസഫിന്റെ വിപ്പിന് മാത്രമേ നിയമ സാധുതയുള്ളുവെന്നുമാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് നിലവിൽ ജോസ് കെ മാണി പക്ഷത്തിന്റെ അഭിപ്രായം. ഇതനുസരിച്ചാണ് പാർട്ടിയിലെ അഞ്ച് എംഎൽഎമാർക്കും വിപ്പ് നൽകിയിരിക്കുന്നത്.അതേസമയം, മോൻസ് ജോസഫ് നൽകിയിരിക്കുന്ന വിപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ തീരുമാനത്തെ അട്ടിമറിക്കുന്ന നീക്കങ്ങളാണ് ജോസ് കെ മാണി പക്ഷത്തിന്റ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Story Highlights – UDF convener warns Jose K Mani; Action will be taken if the disciplinary violation continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here