ബാഴ്സലോന താരം പ്യാനിച്ചിനു കൊവിഡ്

Barcelona miralem Pjanic coronavirus

ബാഴ്സലോണ മധ്യനിര താരം മിറാലെം പ്യാനിച്ചിനു കൊവിഡ്. ഈയിടെയാണ് ബാഴ്സ യുവൻ്റസിൽ നിന്ന് പ്യാനിച്ചിനെ സൈൻ ചെയ്തത്. ബ്രസീൽ മിഡ്ഫീൽഡർ ആർതർ മെലോയെ യുവൻ്റസിനു നൽകിയാണ് ബോസ്നിയൻ താരമായ പ്യാനിച്ചിനെ ബാഴ്സ ടീമിലെത്തിച്ചത്. ബാഴ്സലോണയിലേക്ക് വരാനിരിക്കെയാണ് 30കാരനായ പ്യാനിച്ചിന് കൊവിഡ് പോസിറ്റീവായത്. വിവരം ബാഴ്സലോണ സ്ഥിരീകരിച്ചിട്ടുണ്ട്.

“ഓഗസ്റ്റ് 22നു നടത്തിയ പിസിആർ ടെസ്റ്റിൽ മിറാലെം പ്യാനിച്ചിനു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ നില തൃപ്തികരമാണ്. ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. 15 ദിവസത്തേക്ക് താരം ബാഴ്സലോണയിലേക്ക് യാത്ര ചെയ്യില്ല.

Read Also : ബാഴ്സ ബോസ് കോമാൻ തന്നെ; അബിദാലിനു പകരം റാമോൺ പ്ലെയിൻസ് ടെക്നിക്കൽ ഡയറക്ടർ

കഴിഞ്ഞ നാലു സീസണുകളിലായി താരം യുവൻ്റസിനൊപ്പമുണ്ട്. ഈ നാലു തവണയും ലീഗ് കിരീടം നേടാനും പ്യാനിച്ചിനായി. 2016ൽ റോമയിൽ നിന്ന് യുവൻ്റസിലെത്തിയ പ്യാനിച്ച് 178 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.

അതേ സമയം, ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് 2-8ൻ്റെ കനത്ത തോൽവി ഏറ്റുവാങ്ങിയ ബാഴ്സലോണയിൽ തലകൾ ഉരുണ്ടുകഴിഞ്ഞു. ബാഴ്സലോണയുടെ പരിശീലകനായി മുൻ ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമാൻ ചുമതലയേറ്റിരുന്നു. ക്വിക്കെ സെറ്റിയനെ പുറത്താക്കിയാന് മുൻ ബാഴ്സലോണ താരം കൂടിയായ കോമാനെ മാനേജ്മെൻ്റ് പരിശീലകനാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാഴ്സലോണ പരീക്ഷിക്കുന്ന മൂന്നാമത്തെ പരിശീലകനാണ് കോമാൻ. ക്ലബിൻ്റെ ടെക്നിക്കൽ ഡയറക്ടർ ആയിരുന്ന മുൻ താരം എറിക് അബിദാലിനും സ്ഥാനം നഷ്ടമായി. അബിദാലിൻ്റെ അസിസ്റ്റൻ്റായി 2018 മുതൽ ജോലി ചെയ്ത് വന്നിരുന്ന റാമോൺ പ്ലെയിൻസ് ആണ് ക്ലബിൻ്റെ പുതിയ ടെക്നിക്കൽ ഡയറക്ടർ.

Story Highlights Barcelona player miralem Pjanic tested positive for coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top