മുഖ്യമന്ത്രി പിണറായി വിജയന്റേത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് മറുപടിയായി നടത്തിയ പ്രസംഗം ചരിത്രമായി. നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്. മൂന്നേ മുക്കാല്‍ മണിക്കൂറായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഇതിന് മുന്‍പ് ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രണ്ട് മണിക്കൂര്‍ 55 മിനിറ്റായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം. നാലരവര്‍ഷക്കാലമായി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപറഞ്ഞായിരുന്നു മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തിയത്. സ്വര്‍ണക്കടത്ത്, സ്പ്രിംഗ്ലര്‍, വിമാനത്താവള സ്വകാര്യ വത്കരണം, കൊവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. എന്നാല്‍ ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളുകയും ചെയ്തു. 40 നെതിരെ 87 വോട്ടിനായിരുന്നു അവിശ്വാസ പ്രമേയം തള്ളിയത്.

Story Highlights cm pinarayi vijayan niyamasabha speech

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top