സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

k k shailaja

സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 88 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1238 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 182
  • മലപ്പുറം – 169
  • എറണാകുളം – 165
  • കാസര്‍ഗോഡ് – 118
  • കൊല്ലം – 112
  • പാലക്കാട് – 99
  • കോട്ടയം – 89
  • കോഴിക്കോട് – 81
  • കണ്ണൂര്‍ – 76
  • ആലപ്പുഴ – 60
  • തൃശൂര്‍ – 46
  • വയനാട് – 20
  • ഇടുക്കി – 19
  • പത്തനംതിട്ട – 6

11 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് കൊറക്കല്‍ സ്വദേശി മോഹനന്‍ (71), എറണാകുളം പള്ളുരുത്തി സ്വദേശി എ.എം. മുകുന്ദന്‍ (81), ഓഗസ്റ്റ് 17ന് മരണമടഞ്ഞ മലപ്പുറം മുസലിയാര്‍ പീടിക സ്വദേശി ഇല്ല്യാസ് (47), തിരുനെല്‍വേലി സ്വദേശിനി മറിയ ജോണ്‍ (80), കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിനി ലീല (60), കാസര്‍ഗോഡ് ഉപ്പള സ്വദേശി ഇസാക് ഷേഖ് (71), ഓഗസ്റ്റ് 18ന് മരണമടഞ്ഞ തിരുവനന്തപുരം പഴയകട സ്വദേശി വരദന്‍ (67), ഓഗസ്റ്റ് 19ന് മരണമടഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി സാറാമ്മ (74), ഓഗസ്റ്റ് 20ന് മരണമടഞ്ഞ കോട്ടയം വടവത്തൂര്‍ സ്വദേശി ടി.എന്‍. ചന്ദ്രന്‍ (74), ഓഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി ലിബീസ് (70), ഓഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം കുറ്റിച്ചിറ സ്വദേശി ഷഹീര്‍ കുട്ടി (50) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 234 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 88 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 158
  • മലപ്പുറം – 154
  • എറണാകുളം – 154
  • കാസര്‍ഗോഡ് – 101
  • കൊല്ലം – 94
  • പാലക്കാട് – 71
  • കോട്ടയം – 86
  • കോഴിക്കോട് – 66
  • കണ്ണൂര്‍ – 65
  • ആലപ്പുഴ – 55
  • തൃശൂര്‍ – 42
  • വയനാട് – 18
  • ഇടുക്കി – 11
  • പത്തനംതിട്ട – 6

34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ ആറ്, മലപ്പുറം ജില്ലയിലെ നാല്, കോഴിക്കോട് ജില്ലയിലെ മൂന്ന്, കാസര്‍ഗോഡ് ജില്ലയിലെ രണ്ട്, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1238 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 170
  • കൊല്ലം – 53
  • പത്തനംതിട്ട – 31
  • ആലപ്പുഴ – 150
  • കോട്ടയം – 63
  • ഇടുക്കി – 48
  • എറണാകുളം – 142
  • തൃശൂര്‍ – 62
  • പലക്കാട് – 120
  • മലപ്പുറം – 116
  • കോഴിക്കോട് – 130
  • വയനാട് – 25
  • കണ്ണൂര്‍ – 45
  • കാസര്‍ഗോഡ് – 83

അവിശ്വാസ പ്രമേയം: മുഖ്യമന്ത്രിയുടെ മറുപടി തുടരുന്നു

Posted by 24 News on Monday, August 24, 2020

ഇതോടെ 20,323 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,887 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,448 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,66,411 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 17,037 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1877 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid confirmed 1242 cases in kerala today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top