കട്ടപ്പനയിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി

കട്ടപ്പനയിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി. അവിവാഹിതയായ യുവതി രണ്ടു ദിവസം മുൻപാണ് ഹോസ്റ്റലിൽ പ്രസവിച്ചത്. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയ്ക്ക് പരിക്കുള്ളതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ അറസ്റ്റ് രേഖപ്പെടുത്തും.
വെള്ളിയാഴ്ച പുലർച്ചെയാണ് കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിന്റെ ശുചി മുറിയിൽ യുവതി പ്രസവിച്ചത്. ഉച്ചയോടെ യുവതിയുടെ വീട്ടുകാർ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് വാർഡൻ പോലും വിവരമറിയുന്നത്. യുവതി ഗർഭിണിയായിരുന്നെന്ന കാര്യം ഹോസ്റ്റലിൽ ആർക്കും അറിയുമായിരുന്നില്ല. വയറുവേദനയുടെ പ്രശ്‌നമുള്ള ആളാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. ഉടനെ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചു. തുടർന്ന് പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.
കൊണ്ടുവരുമ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. കുഞ്ഞ് മരിച്ചതിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം ചെയ്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്.
Story Highlights – kattappana newborn baby murdered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here