Advertisement

നിയമസഭ ഇന്ന് ചേരും; സർക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം

August 24, 2020
1 minute Read

ധനബിൽ പാസാക്കുന്നതിന് വേണ്ടി ഇന്ന് നിയമസഭ ചേരും. അവിശ്വാസ പ്രമേയവും രാജ്യസഭാ തെരഞ്ഞെടുപ്പും കൂടിയാകുമ്പോൾ സഭാ സമ്മേളനം രാഷ്ട്രീയമായും കൊഴുക്കും.

വിപ്പിനെച്ചൊല്ലിയുളള കേരള കോൺഗ്രസ് പി ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളുടെ ബലാബല പരീക്ഷണങ്ങൾക്കും ഇന്ന് സഭാതലം വേദിയാകും. എല്ലാ അർത്ഥത്തിലും സഭാചരിത്രത്തിൽ വേറിട്ടു നിൽക്കുന്ന സമ്മേളനത്തിനാകും കേരള നിയമസഭ ഇന്ന് സാക്ഷിയാവുക. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് സഭ സമ്മേളിക്കുന്നത്. സഭ ചേരുമ്പോൾ തന്നെ ധനകാര്യ ബിൽ പാസാക്കുക എന്ന അജൻഡ ആദ്യം പൂർത്തിയാക്കി അവിശ്വാസ ചർച്ചയിലേക്കു കടക്കും.

അവിശ്വാസ ചർച്ചയ്ക്ക് അഞ്ച് മണിക്കൂർ ആണ് അനുവദിച്ചിരിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ചർച്ച നടക്കുക. പാർട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാൻ അവസരം നൽകുക. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.

Story Highlights Legislative assembly, UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top