Advertisement

എം.വി. ശ്രേയാംസ്‌കുമാര്‍ രാജ്യസഭയിലേക്ക്

August 24, 2020
Google News 2 minutes Read
MV Shreyams Kumar

രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു. 88 വോട്ടുകളാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി നേടിയത്. യുഡിഎഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധു ആയിരുന്നു. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന വോട്ടെടുപ്പ് നാലു മണിക്ക് അവസാനിച്ചു.

ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് എം എല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. അനാരോഗ്യം മൂലം വിഎസ് അച്യുതാനന്ദന്‍, സിഎഫ് തോമസ് എന്നിവരും ജോര്‍ജ് എം തോമസും വോട്ടു ചെയ്യാനെത്തിയില്ല. ഒ രാജഗോപാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു പിസി ജോര്‍ജ് വോട്ട് അസാധുവാക്കി. നിലവില്‍ ചവറ, കുട്ടനാട് സിറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാലും രണ്ട് പേര്‍ക്ക് കോടതി വിധി നിലവിലുള്ളതിനാലും 140 അംഗ സഭയില്‍ 136 അംഗങ്ങള്‍ക്കായിരുന്നു വോട്ടവകാശമുളളത്.

Story Highlights MV Shreyams Kumar won the Rajya Sabha by-election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here