മാരകായുധങ്ങളുയി എത്തിയവർ ആക്രമിക്കാൻ ശ്രമിച്ചു; പരാതിയുമായി ഒ.കെ വാസു

മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസുവിന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ കണ്ണൂർ പാനൂർ സെൻട്രൽ പൊയിലൂരിൽ വച്ചാണ് സംഭവം.
വീട്ടിലേക്ക് വാഹനത്തിൽ വരുന്ന വഴിയിൽ ബൈക്കുകൾ നിർത്തിവച്ചാണ് സംഘം തടഞ്ഞതെന്ന് ഒ.കെ വാസു കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗൺമാനും ഡ്രൈവറും ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. സംഘത്തിന്റെ പക്കൽ ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഒ.കെ വാസു പരാതിയിൽ ചൂണ്ടിക്കാട്ടി.
ആർ.എസ്.എസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സി.പി.ഐ.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഒ.കെ വാസു.
Story Highlights – O.K Vasu, Malabar devaswom board president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here