Advertisement

‘ഓണത്തിന് ഒരു കുട്ട പൂവു’മായി കണ്ണൂരിലെ കർഷകർ

August 24, 2020
2 minutes Read

കണ്ണൂരിൽ മറുനാട്ടിൽ നിന്നുള്ള പൂക്കളില്ലെങ്കിലും നാട്ടാർക്ക് പൂക്കളങ്ങൾ വർണാഭമാക്കാൻ ടെൻഷൻ അടിക്കേണ്ടതില്ല. അതിനായി പൂക്കളൊരുക്കിയിരിക്കുകയാണ് ഒരുകൂട്ടം കർഷകർ. ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ പൂക്കൃഷി ചെയ്ത കർഷകരാണ് വിളവെടുപ്പിന് ഒരുങ്ങുന്നത്. കൊവിഡ് ഭീതി കാരണം അതിർത്തിക്കപ്പുറത്തെ പൂക്കൾ വന്നില്ലെങ്കിലും ഇത്തവണ ഓണത്തിന് നിറങ്ങൾ കുറയില്ല.

Read Also : മന്ത്രി ജയരാജന്റെ വാർത്താ സമ്മേളനത്തിന് ഇടയിൽ കയറി വന്ന കുഞ്ഞു മാവേലി…വിത്ത് സാനിറ്റൈസർ; വിഡിയോ കാണാം

തുമ്പയും തെച്ചിയും മുക്കുറ്റിയും മാത്രമല്ല, തദ്ദേശീയമായി കൃഷി ചെയ്ത ചെണ്ടുമല്ലിയും വാടാമല്ലിയുമെല്ലാം പൂക്കളത്തിലുണ്ടാകും. കണ്ണൂരിലെ വിവിധ കർഷക സംഘങ്ങളാണ് പൂക്കൃഷിയുമായി രംഗത്തെത്തിയത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ‘ഒരു കുട്ട പൂവ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് കൃഷി.

രണ്ട് മാസം മുൻപാണ് വിവിധ സംഘങ്ങൾക്ക് തൈകൾ വിതരണം ചെയ്തത്. ഓണത്തിന് തദ്ദേശീയമായി പൂക്കൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓണമെത്തിയതോടെ വിളവെടുപ്പിന് ഒരുങ്ങുകയാണ് കർഷകർ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പൂക്കളെത്താത്തതിനാൽ നാട്ടിലെ പൂക്കൾക്ക് ആവശ്യക്കാരുമേറെയാണ്. പ്രാദേശികവിപണിയിൽ തന്നെ പൂക്കൾ വിറ്റഴിക്കും. സംഗതി വിജയിച്ചാൽ അടുത്ത വർഷം പൂക്കൃഷി വ്യാപിപ്പിക്കാനണ് ഇവരുടെ തീരുമാനം.

Story Highlights kannur, flowers cultivation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top