സഭയിൽ നിന്ന് പൂർണമായി വിട്ട് നിൽക്കും; എംഎൽഎമാർ വിപ്പ് ലംഘിച്ചാൽ നടപടി : റോഷി അഗസ്റ്റിൻ

അവിശ്വാസ പ്രമേയ ചർച്ച മുതൽ വോട്ടെടുപ്പ് വരെയും രാജ്യസഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാനും വിപ്പ് നൽകിയിരുന്നുവെന്ന് റോഷി അഗസ്റ്റിൻ. വിപ്പ് പാലിച്ചില്ലെങ്കിൽ നിയമ നടപടിയുണ്ടാകുമെന്നും വിപ്പ് നൽകാനുള്ള അധികാരം തനിക്കാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
വിപ്പ് എടുക്കാൻ അവകാശം ആർക്കെന്ന് നേതാക്കൾക്കറിയാം. നിയമസഭ വെബ് സൈറ്റിൽ കേരള കോൺ വിപ്പായി രേഖപ്പെടുത്തിയിരിക്കുന്നത് തന്നെയാണെന്നും അതിൽ സംശയം വേണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. രാജ്യസഭയിൽ വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ഇതുവരെ യുഡിഎഫ് സ്ഥാനാർത്ഥി വിളിച്ചിട്ടില്ല. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി വിളിച്ചു.
ഇന്ന് സഭയിൽ നിന്ന് പൂർണമായി വിട്ട് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്. വിട്ട് നിൽക്കാനുള്ള വിപ്പ് അംഗീകരിക്കാത്ത എംഎൽഎ മാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights – Roshy Augustine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here