കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരില്ല; സോണിയാ ഗാന്ധിയുടെ കത്ത്

wont continue in congress presidential post says sonia gandhi

അധ്യക്ഷപദത്തിൽ തുടരാൻ വിസമ്മതം അറിയിച്ച് പ്രവർത്തക സമിതിക്ക് സോണിയാ ഗാന്ധിയുടെ കത്ത്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്ത് പ്രവർത്തക സമിതിയിൽ വായിക്കും. പകരം അധ്യക്ഷനെ നിശ്ചയിക്കണമെന്ന് പ്രവർത്തക സമിതിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. എക്കാലവും പാർട്ടിയോടൊപ്പം തന്നെ ഉണ്ടാകുമെന്നും സോണിയാഗാന്ധി കത്തിൽ കുറിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയോട് അധ്യക്ഷപദം എറ്റെടുക്കാൻ സോണിയാ ഗാന്ധി നിർദേശിക്കണമെന്നാണ് മുതിർന്ന കൊൺഗ്രസ് നേതാക്കളുടെ അഭ്യർത്ഥന. മൻ മോഹൻസിംഗ്, എ.കെ ആന്റണി, മല്ലികാർജുൻ ഖാർഗേ, ഗുലാം നബി ആസാദ് ഉൾപ്പടെയുള്ള നേതാക്കളുടെതാണ് അഭ്യർത്ഥന. രാഹുൽ അധ്യക്ഷപദം എറ്റെടുക്കുന്നത് വരെയോ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയോ അധ്യക്ഷപദം കൈമാറരുതെന്നും അഭ്യർത്ഥനയുണ്ട്.

സോണിയാ ഗാന്ധി അധ്യക്ഷ പദം ഉപേക്ഷിച്ചാൽ പാർട്ടിയിൽ വിഭാഗിയത നിയന്ത്രിക്കാനകാത്ത വിധം ശക്തമാകും. പാർട്ടിയുടെ പൊതുവികാരം ഉൾക്കൊള്ളാൻ രഹുലിനോട് നിർദേശിക്കണമെന്നും നെഹ്രു കുടുംബത്തിന് പുറത്തേക്ക് അധ്യക്ഷപദം കൈമാറേണ്ട അവസരം അല്ലെന്നും മുതിർന്ന നേതാക്കൾ അറിയിച്ചിട്ടുണ്ട്.

Story Highlights wont continue in congress presidential post says sonia gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top