1,100 കൊല്ലം പഴക്കമുള്ള 425 സ്വർണ നാണയങ്ങൾ; ഖനനത്തിലൂടെ പുറത്തെടുത്തത് ഇസ്രയേലിൽ നിന്ന്

ഇസ്രയേലിൽ 1,100 കൊല്ലം മുമ്പ് മൺകുടത്തിലടച്ച് സൂക്ഷിച്ചതെന്നു കരുതുന്ന 425 സ്വർണനാണയങ്ങൾ ഖനനത്തിലൂടെ കുഴിച്ചെടുത്തു. ഇസ്ലാമികകാലത്തിലേതെന്ന് കരുതുന്ന നാണയങ്ങൾ അബ്ബാസിദ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മധ്യ ഇസ്രയേലിൽ നിന്നാണ് കണ്ടെടുത്തത്.
ഓരോ നാണയത്തിനും 845ഗ്രാം വീതം ഭാരമാണുള്ളത്. അക്കാലത്ത് ആഡംബര വസതി വാങ്ങാനുള്ള മൂല്യം ഇവയ്ക്കുണ്ടായിരുന്നു എന്നാണ് കരുതുന്നത്. എന്നാൽ, ഈ നാണയങ്ങൾ ആര് കുഴിച്ചിട്ടെന്നും പിന്നീട് എന്തുകൊണ്ട് ഇവ എടുത്തുമാറ്റിയിരുന്നില്ല എന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും വ്യക്തമല്ല. മാത്രമല്ല, ഇത്രയധികം മൂല്യമുള്ള നാണയങ്ങൾ ഇതിനു മുൻപ് കണ്ടെത്തിയിട്ടുമില്ല.
പ്രദേശത്തെ യുവാവാണ് ഖനനത്തിനിടയിൽ നാണയങ്ങൾ കണ്ടെടുത്തത്. ആദ്യം കണ്ടപ്പോൾ നേരിയ ഇലകൾ പോലെയാണ് തോന്നിയതെന്നും പിന്നീടാണ് സ്വർണമാണെന്ന് മനസിലായതെന്നും ഗവേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ ഓസ് കോഹെൻ പറഞ്ഞു. മൺകുടത്തിന് ഇളക്കം തട്ടാതിരിക്കാനുള്ള ക്രമീകരണങ്ങളോടെയാണ് നാണയങ്ങൾ സൂക്ഷിച്ചിരുന്നത്. ഇത് പിന്നീട് തിരിച്ചെടുക്കാമെന്ന് കരുതിയായിരിക്കാമെന്നും ഗവേഷണ വിഭാഗം ഡയറക്ടർ വ്യക്തമാക്കി.
Story Highlights -425 hold coins 1,100years old, extracted from israel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here