Advertisement

ഫോട്ടോഗ്രാഫറിൽ നിന്ന് പോത്ത് കച്ചവടക്കാരനിലേക്ക്;പ്രതിസന്ധികൾ തരണം ചെയ്ത് തിരൂർ സ്വദേശി

August 25, 2020
Google News 2 minutes Read

കൊവിഡ് കാലം സമൂഹത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. എന്നാൽ, കൊവിഡിനോട് പൊരുതി ജീവിതം തന്നെ മാറ്റിമറിച്ച ഒരാളുണ്ട് തിരൂരിൽ ആരിഫ് ഐറിസ്. കഴിഞ്ഞ ഇരുപത് വർഷക്കാലം മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആരിഫ് ഇപ്പോൾ പോത്തുകച്ചവടമാണ് പുതിയ മേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ക്യാമറ കണ്ണിലൂടെ നിരവധി തവണ പോത്തുകളുടെ പലതരത്തിലുള്ള ഫോട്ടോകൾ ഒപ്പിയെടുത്തിട്ടുണ്ട.് എന്നാൽ, അന്ന് ഒന്നും ഇത്തരത്തിലെരു മാറ്റം ആരിഫ് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. മെരുക്കി എടുക്കാൻ ഏറെ പ്രയാസമുള്ള 20 ലധികം പോത്തുകൾക്ക് ഒപ്പമാണ് ഈ കൊവിഡ് കാലം മുഴുവൻ ആസിഫ് ചിലവഴിച്ചത്. മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ ആസിഫ് നിരവധി അവാർഡുകളും കരസ്ഥമാക്കിയുണ്ട്. ഇവന്റ് പ്ലാനർ കൂടിയായ ആരിഫ് സ്വന്തമായി സ്റ്റുഡിയോ നടത്തിവരികയായിരുന്നു. എന്നാൽ, വിവാഹ, ഇവന്റ് മാനേജ്മെന്റ് മേഖല സ്തംഭിച്ചതോടെ ജീവിതം വഴിമുട്ടി അതോടെ പോത്ത് കച്ചവടം തെരഞ്ഞടുത്തു.

വായ്പയെടുത്ത് ക്യാമറ വാങ്ങി വിവാഹച്ചടങ്ങുകൾ പകർത്താൻപോയവർ പലരും വലിയ പ്രതിസന്ധിയിലാണ്. വായ്പ അടയ്ക്കാൻ കഴിയാതെ പലരും സ്റ്റുഡിയോ പൂട്ടി. എന്നാൽ, ആരിഫ് കൊവിഡിന് മുന്നിൽ തോറ്റുകൊടുത്തില്ല. ഫോട്ടോഗ്രാഫർ ജോലി ഉപേക്ഷിക്കാതെതന്നെ അതിജീവനത്തിനായി ചുവടുമാറ്റി. ആദ്യം 12 പോത്തുകുട്ടികളെ വാങ്ങി വളർത്തിയാണ് തുടക്കം. ഇപ്പോൾ കച്ചവടം പച്ചപിടിച്ചു തിരൂരിൽ യുവാക്കളുടെ ആരോഗ്യസംരക്ഷണത്തിനായി ആരംഭിച്ച സൈക്ലിങ് ക്ലബ്ബിന്റെ സ്ഥാപകൻകൂടിയാണ് ഇദ്ദേഹം. ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടായാൽ ഏതുകാര്യത്തിലും വിജയം കൈവരിക്കാമെന്ന് തെളിയിക്കുകയാണ് ആരിഫ്.

Story Highlights -cameraman, photographer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here