തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; സർക്കാർ ഹർജിയിൽ സ്റ്റേയില്ല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സർക്കാർ
ഹൈകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അടിയന്തര സ്റ്റേയില്ല. കേസിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സർക്കാറിന്റെ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. കേസ് തീർപ്പാക്കുന്നതിന് മുൻപ് വിമാനത്താവളം കൈമാറിയത് ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഹർജി തള്ളിയ കോടതി സെപ്തംബർ ഒമ്പതിനകം കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചു. സെപ്തംബർ 15ന് ഹർജി വീണ്ടും പരിഗണിക്കും.

Read Also : കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ബലാത്സംഗം ചെയ്ത പതിനാലുകാരി ഒന്നരമാസം ഗർഭിണി

Story Highlights Trivandrum airport, High court of kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top