ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകര്‍ത്തു

ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയടക്കം അഞ്ചു സ്റ്റാഫുകള്‍ക്കു ആക്രമണത്തില്‍ പരുക്കേറ്റു. സൂര്യനെല്ലി സ്വദേശി ഗോപി എന്ന കോണ്‍ട്രാക്ടറും സംഘവുമാണ് ആക്രമണത്തിനു പിന്നില്‍. ചിന്നക്കനാല്‍ വില്ലേജ് ഓഫീസിനു സമീപം ഇയാള്‍ നിര്‍മിക്കുന്ന കെട്ടിടത്തിനു പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊ നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണം. ശാന്തന്‍ പാറ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights Idukki Chinnakanal panchayat office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top