സെക്രട്ടേറിയറ്റില്‍ തീപിടുത്തം; പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്

kerala secretariat

സെക്രട്ടേറിയറ്റില്‍ തീപിടുത്തം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടിച്ചത്. തീ അണയ്ക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

സെക്രട്ടേറിയറ്റില്‍ തീപിടുത്തം

Posted by 24 News on Tuesday, August 25, 2020

അല്‍പസമയം മുന്‍പാണ് തീപിടുത്തം ഉണ്ടായത്. വലിയതോതിലുള്ള തീപിടുത്തമല്ല ഉണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Story Highlights kerala secretariat, fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top