മിന്നൽ മുരളി ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാവുന്ന മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെ ആറു ഭാഷകളിലുള്ള പോസ്റ്ററുകളാണ് മിന്നൽ മുരളി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറക്കാർ പങ്കുവച്ചിരിക്കുന്നത്.
Read Also : ‘മിന്നൽ മുരളി’ക്കെതിരെ വ്യാജ പ്രചരണം; ‘മറുനാടൻ മലയാളി’ക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ്
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ടൈറ്റിൽ പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ടൊവിനോയോടൊപ്പം ചിത്രത്തിൽ വേഷമിടും.
Read Also : മിന്നൽ മുരളി സെറ്റ് തകർത്ത സംഭവം; കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റിലായത് 5 പേർ
ആലുവ മണപ്പുറത്ത് ഒരുക്കിയിരുന്ന ചിത്രത്തിൻ്റെ സെറ്റ് ബജ്റംഗ്ദൾ പ്രവർത്തകർ തകർത്തത് വിവാദമായിരുന്നു. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നായിരുന്നു ഇവരുടെ ആരോപണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights – minnal murali first look poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here