‘മിന്നൽ മുരളി’ക്കെതിരെ വ്യാജ പ്രചരണം; ‘മറുനാടൻ മലയാളി’ക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ്

‘മറുനാടൻ മലയാളി’ക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ്. ‘മിന്നൽ മുരളി’ സിനിമയുടെ നിർമാതാവാണ് പരാതി നൽകിയത്. സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്.
സിനിമ സെറ്റ് തകർത്തത് ക്വട്ടേഷനാണെന്ന് പറഞ്ഞ് മറുനാടൻ മലയാളി നൽകിയ വാർത്തയിലാണ് നിർമാതാവ് സോഫിയാ പോൾ പരാതി നൽകിയത്. സെറ്റ് പൊളിച്ചത് ഗൂഢാലോചനയും, തട്ടിപ്പുമായിരുന്നുവെന്നും ഹിന്ദുവിന്റെ പേരിൽ മതപരമായ ഭിന്നതയുണ്ടാക്കി, നിർമാതാക്കാൾ തന്നെ ക്വട്ടേഷൻ നൽകി മുതലെടുപ്പ് നടത്തിയെന്നുമാണ് മറുനടാൻ മലയാളി ആരോപിച്ചത്. ഈ വ്യാജ പ്രചരണത്തിനെതിരെയാണ് സോഫിയാപോൾ പരാതി നൽകിയിരിക്കുന്നത്.
Read Also : മിന്നൽ മുരളി സെറ്റ് തകർത്ത സംഭവം; കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റിലായത് 5 പേർ
ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി സിനിമാ സെറ്റ് കഴിഞ്ഞ ദിവസമാണ് തകർത്തത്. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിന് മുന്നിലാണെന്നാണ് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ വാദം. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചത്.
മിന്നൽ മുരളി സെറ്റ് തകർത്ത സംഭവത്തിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരയാണ് പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിരിക്കുന്നത്.
Story Highlights- case against marunadan malayali, minnal murali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here