Advertisement

മിന്നൽ മുരളി യൂണിവേഴ്‌സിൽ നിന്നൊരു സൈക്കോ ത്രില്ലർ ; ഡിറ്റക്ടീവ് ഉജ്വലന്റെ ട്രെയ്‌ലർ എത്തി

3 hours ago
Google News 3 minutes Read

മലയാളത്തിന്റെ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ യൂണിവേഴ്‌സിൽ നിന്നുള്ള ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സൈക്കോ കോമഡി ത്രില്ലർ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഇന്ദ്രനീൽ ഗോപീകൃഷ്ണനും, രാഹുൽ ജി യും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ്.

ട്രെയ്‌ലറിൽ പ്ലാച്ചിക്കാവ് എന്ന ഗ്രാമത്തിൽ ഒരു സീരിയൽ കില്ലർ നടത്തുന്ന ക്രൂര കൊലപാതകങ്ങൾ കാണിക്കുന്നുണ്ട്. ഒപ്പം പരസ്പര വിരുദ്ധമായി റോണി ഡേവിഡ് രാജിന്റെ പോലീസ് കഥാപാത്രം ഗ്രാമത്തിൽ പുലരുന്ന ശാന്തിയെയും സമാധാനത്തെയും പറ്റി വർണ്ണിക്കുന്ന വിവരണ ശകലവുമുണ്ട് എന്നതും ശ്രദ്ധേയമാണ്.

കൊലപാതകങ്ങൾ അന്വേഷിക്കുന്നതിനായി സിജു വിത്സൺ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെത്തുന്നതും, അതേ സമയം കുറ്റവാളിയെ പിടിക്കാൻ സാധാരണക്കാരനായ ധ്യാൻ ശ്രീനിവാസന്റെ നായക കഥാപാത്രം നടത്തുന്ന അന്വേഷണം ആണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ, റോണി ഡേവിഡ് രാജ്, കോട്ടയം നസീർ, സീമ ജി നായർ, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേം അക്കറ്റ്, ശ്രെയന്തി എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഡിറ്റക്ട്ടീവ് ഉജ്വലന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് Rzee യാണ്. ചമൻ ചാക്കോ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്ന ‘ഡിറ്റക്ട്ടീവ് ഉജ്വലൻ മെയ് 23 ന് റിലീസ് ചെയ്യും.

Story Highlights :A psycho thriller from the Minnal Murali Universe; The trailer of Detective Ujjwalan is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here