പുല്‍വാമ ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

പുല്‍വാമ ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ സേനാംഗങ്ങളെ വധിച്ചത് പാക് അറിവോടെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഐഎസും ജെയ്‌ഷെ മുഹമ്മദും സംയുക്തമായി ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
13,500 പേജോളമുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. പാക് സൈന്യത്തിന്റെയും ഐഎസിന്റെയും പങ്ക് ആക്രമണത്തിന് പിന്നിലുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ഏജന്‍സികള്‍ നല്‍കിയ തെളിവുകള്‍ക്കൊപ്പം അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കിയ തെളിവുകളും കുറ്റപത്രത്തിന് അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നില്‍. മൗലാനാ മസൂദ് അസറിന്റെ പേരും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വിവിധ തരത്തിലുള്ള തെളിവുകളും എന്‍ഐഎ സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഭാഗത്തുനിന്നുള്ള ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കുറ്റപത്രത്തിനൊപ്പമുണ്ട്.
Story Highlights – NIA files charge sheet in Pulwama attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here