പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക്

periya twin murder case probe to cbi

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ടു. ഉത്തരവിൽ സർക്കാരിന്റെ വാദം ഭാഗികമായി ശരിവച്ചു.

നേരത്തെ കുറ്റപത്രം നിലനിൽക്കില്ലെന്നും, ഒന്നാം പ്രതിയുടെ മൊഴിയെ ആസ്പദമാക്കി മാത്രമാണ് അന്വേഷണം മുന്നോട്ട് പോയതെന്നും കാണിച്ച് സിംഗിൾ ബഞ്ച് കുറ്റപത്രം റദ്ദാക്കിയിരുന്നു. എന്നാൽ നിലവിൽ സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ജിവിഷൻ ബഞ്ച് റദ്ദാക്കി. കുറ്റപത്രം നിലനിൽക്കും പക്ഷേ സിബിഐക്ക് അന്വേഷിക്കാമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.

പെരിയയിലെ കോൺഗ്രസ് പ്രവർത്തകരായ ശരത്തിന്റെയും കൃപേഷ് ലാലിന്റെയും മരണം ആദ്യം ലോക്കൽ പൊലീസ് അന്വേഷിക്കുകയും പിന്നീട് അത് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. പ്രാദേശിക സിപിഐഎം നേതാക്കളെ ഉൾപ്പെടെ പ്രതികളാക്കിക്കൊണ്ടായിരുന്നു കറ്റപത്രം. എന്നാൽ മുതിർന്ന നേതാക്കൾക്കടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം ഗൂഢാലോചനയിലേക്കും മുതിർന്ന നേതാക്കളിലേക്കും നീണ്ടില്ല എന്ന വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് കേസന്വേഷണം സിബിഐക്ക് വിട്ടത്.

Story Highlights periya twin murder case probe to cbi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top