പെട്ടിമുടി ഉരുള്‍പൊട്ടല്‍; തെരച്ചില്‍ തത്കാലികമായി അവസാനിപ്പിച്ചു

പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ ആളുകള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തത്കാലികമായി അവസാനിപ്പിച്ചു. പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിതിനു ശേഷം 18 ദിവസം നീണ്ടു നിന്ന രക്ഷപ്രവര്‍ത്തന ദൗത്യമാണ് താത്കാലികമായി അവസാനിപ്പിച്ചത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ 65 പേരുടെ മൃതദേഹം ഇതിനോടകം ദൗത്യസംഘം കണ്ടെടുത്തു. അഞ്ചു പേരെ ഇനിയും കണ്ടെത്താനുണ്ട്. കേരളം കണ്ടിതില്‍ വെച്ച് ഏറ്റവും ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനമാണ് പെട്ടിമുടിയില്‍ നടന്നത്.

ദുരന്ത ഭൂമിയില്‍ ലയങ്ങള്‍ക്കു മേല്‍ അടിഞ്ഞു കൂടിയ മണ്ണും കല്ലും യന്ത്ര സാഹായത്തോടെ നീക്കം ചെയ്തുള്ള തിരച്ചിലാണ് ആദ്യ ഘട്ടത്തില്‍ നടന്നത് മണ്ണിനടിയില്‍ നിന്ന് 31 മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തക സംഘത്തെ വിപുലീകരിച്ച് സമീപത്തെ പുഴയരികിലും ഗ്രാവല്‍ ബാങ്കിലും നടത്തിയ തെരച്ചിലാലാണ് 34 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരന്ത ഭൂമിയില്‍ നിന്ന് 15 കിലൊമീറ്റര്‍ ദൂരം പിന്നീട്ട് ദൗത്യ സംഘം തെരച്ചില്‍ നടത്തി. പ്രതികൂലമായ കാലവസ്ഥയിലും അഗ്നി ശമന സേന, എന്‍ഡിആര്‍എഫ് പൊലീസ് സേനാഗങ്ങള്‍ക്കൊപ്പം ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങി. എല്ലാ സങ്കേതിക മാര്‍ഗങ്ങളും ഉപയോഗിച്ച ശേഷമാണ് തെരച്ചില്‍ താത്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ദുരന്തത്തില്‍ പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം 15 അംഗ പ്രത്യേക സംഘം വനത്തിനുളളില്‍ തെരച്ചില്‍ നടത്തിരുന്നു. കാലവസ്ഥ അനുകൂലമാവുകയാണെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ വീണ്ടും തെരിച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Story Highlights pettimudi Landslide; search has been suspended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top