ഉത്തർപ്രദേശിൽ വീണ്ടും പീഡനക്കൊല; 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപുർ ഖേരി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പത്ത് ദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്.

പതിനേഴ് വയസുകാരിയാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്തുള്ള ടൗണിലേക്ക് സ്‌കോളർഷിപ്പിനായുള്ള ഫോറം പൂരിപ്പിച്ച് നൽകാനായി പോയ പെൺകുട്ടി പിന്നീട് തിരികെ വന്നില്ല. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

Read Also :നാവ് മുറിച്ചു, കണ്ണുകൾ ചൂഴ്‌ന്നെടുത്തു; ഉത്തർപ്രദേശിൽ 13കാരിയെ മൃഗീയമായി കൊന്നു

ഇതേ ജില്ലയിൽ 10 ദിവസത്തിനിടെ സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. സ്വാതന്ത്ര്യദിനത്തിലാണ് 13 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Story Highlights Uttarpradesh, Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top