ചിറ്റാർ മത്തായി കസ്റ്റഡി മരണക്കേസ് : അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം

ചിറ്റാർ മത്തായി കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം. റീ പോസ്റ്റ്‌മോർട്ടം ആവശ്യമെങ്കിൽ ഉടൻ നടത്തി മൃതദേഹം ബന്ധുക്കൾക്ക് ഉടൻ കൈമാറണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
മത്തായിയുടെ മൃതദേഹം വേഗത്തിൽ സംസ്‌കരിക്കാൻ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
പത്തനംതിട്ടയിലെ ചിറ്റാറിൽ കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം എസ്റ്റേറ്റ് കിണറിൽ കണ്ടെത്തുന്നത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്‌കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം കേസന്വേഷണം സിബിഐക്ക് വിട്ട കോടതി മൃതദേഹം സംസ്‌കരിക്കാൻ നടപടി വേണമെന്ന് മത്തായിയുടെ ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ റീപോസ്റ്റഉമോർട്ടം വേണമെന്ന സിബിഐ തീരുമാനത്തിന് പിന്നാലെ വീണ്ടും സംസ്‌കരിക്കാനുള്ള നടപടികൾ വൈകുകയായിരുന്നു.
Story Highlights – chittar custody death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here