Advertisement

കാസർഗോഡും കൊവിഡ് മരണം; ഇന്ന് റിപ്പോർട്ട് ചെയ്യുന്നത് മൂന്നാമത്തെ മരണം

August 26, 2020
Google News 1 minute Read
kasargod reported covid death

കാസർഗോഡ് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാഞ്ഞങ്ങാട് മാട്ടുമ്മൽ സ്വദേശി അബ്ദുല്ലയാണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന് നേരത്തെ കൊവിഡ് ബാധിച്ച് രോഗം ഭേദമായിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുല്ലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. തിരുവനന്തപുരത്തും മലപ്പുറത്തുമാണ് നേരത്തെ കൊവിഡ് ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് തിരുവനന്തപുരത്ത് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു. മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജി ആണ് മരിച്ചത്. 80 വയസായിരുന്നു ഇദ്ദേഹത്തിന്.
ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബൂബക്കർ ഹാജിക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്.

ഇന്നലെ 2375 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 21,232 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തരുടെ എണ്ണം നാൽപ്പതിനായിരം പിന്നിട്ടു.

Story Highlights kasargod reported covid death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here