നിത്യാനന്ദയ്ക്ക് ദിവസം തോറും ശക്തി കൂടുന്നുവെന്ന് നടി; കൈലാസം സന്ദർശിക്കണമെന്ന് ആഗ്രഹം

സ്വയം പ്രഖ്യാപിത ദൈവം നിത്യാനന്ദയ്ക്ക് പിന്തുണയുമായി തമിഴ് ചലച്ചിത്ര താരം മീര മിഥുൻ. ട്വീറ്റിലൂടെയാണ് നടി നിത്യാനന്ദയെ പ്രകീർത്തിച്ചത്. ദിവസം തോറും നിത്യാനന്ദയുടെ ശക്തി കൂടിക്കൊണ്ടിരിക്കുകയാണെന്നും മീര.
Read Also : സ്വന്തമായി ‘രാജ്യ’മുണ്ടാക്കി ആൾ ദൈവം നിത്യാനന്ദ; ദ്വീപ് രാജ്യത്തിന് പതാകയും പാസ്‌പോർട്ടും
‘ എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു, കുറ്റം പറയുന്നു, മാധ്യമങ്ങൾ വരെ എതിർക്കുന്നു. എന്നാൽ ഇന്ന് പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. ദിവസേന ശക്തി കൂടിക്കൊണ്ടിരിക്കുന്നു. കൈലാസം വളരെ വേഗത്തിൽ തന്നെ സന്ദർശിക്കാൻ ആഗ്രഹമുണ്ട്. ഒരുപാട് സ്‌നേഹം’ എന്നാണ് അവർ ട്വീറ്റ് ചെയ്തത്. ഇതാദ്യമായല്ല നിത്യാനന്ദയെ മീര പ്രകീർത്തിക്കുന്നത്. ആൾ ദൈവത്തിന്റെ ആരാധികയാണെന്ന് താരം നേരത്തെ തന്നെ തെളിയിച്ചതാണ്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്ന വിവാദ ആൾദൈവം നിത്യാനന്ദ പുതിയ കറൻസിയും പുറത്തിറക്കിയത്. ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ നിർമിച്ച ‘കൈലാസിയൻ ഡോളർ’ ആണ് ശനിയാഴ്ച പുറത്തിറക്കിയത്. ഫേസ്ബുക്കിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞത്. പാസ്‌പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. ഇന്റർപോളടക്കം തെരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇയാൾക്ക് എതിരെ ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.
Story Highlights – nithyanada, meera mithun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here