ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഷീല്‍ഡ്; രാജ്യത്ത് രാണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പുനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവച്ചത്. തമിഴ്‌നാട്ടിലെ രണ്ട് ആശുപത്രികള്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ ചേരുമെന്ന് ആരോഗ്യമന്ത്രി ഡോ സി. വിജയഭാസ്‌കര്‍ പറഞ്ഞു. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 23 എം.എല്‍.എമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു.
രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 3,234,474 ആയി. ആകെ മരണം 59,449. ഇരുപത്തിനാല് മണിക്കൂറിനിടെ 67,151 പോസിറ്റീവ് കേസുകളും 1059 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 14,888 പുതിയ രോഗികള്‍. 295 മരണം. ആകെ രോഗബാധിതര്‍ 718,711ഉം, മരണം 23,089ഉം ആയി. മഹാരാഷ്ട പി.എസ്.സി പരീക്ഷകള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാറ്റിവച്ചു. ആന്ധ്രയില്‍ 10,830, കര്‍ണാടകയില്‍ 8,580, തമിഴ്‌നാട്ടില്‍ 5,958 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഒരു ഇടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തി നിരക്ക് 76.29 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 63,173 പേര്‍ രോഗമുക്തരായി. മരണനിരക്ക് 1.84 ശതമാനമായി തുടരുകയാണ്.
Story Highlights – Oxford’s Covshield; The second phase of the experiment has started in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here