Advertisement

പാർലമെന്റിന്റെ വർഷകാല സമ്മേളനം സെപ്തംബർ 14 മുതൽ

August 26, 2020
1 minute Read
parliament monsoon session September 14

പാർലമെന്റിന്റെ വർഷകാല സമ്മേളനം സെപ്തംബർ 14 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കും. കൊവിഡ് വ്യാപനംമൂലം വൈകിയ സമ്മേളനമാണ് സെപ്തംബർ 14 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ പാർലമെന്ററികാര്യ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ആകെ 18 ദിവസത്തെ സമ്മേളനമാകും ഉണ്ടാകുക.

കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് വലിയ തയാറെടുപ്പുകളാണ് ഇതിനായി നടന്നുവരുന്നത്. അംഗങ്ങൾക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ ലോക്‌സഭയുടെയും രാജ്യസഭയുടെയും ഇരിപ്പിടങ്ങൾ, ചേംബറുകൾ, ഗാലറികൾ എന്നിവ ഒരു സഭയുടെ മാത്രം സമ്മേളനത്തിനായി ഉപയോഗപ്പെടുത്തും. എല്ലായിടങ്ങളെയും ബന്ധിപ്പിച്ച് ഒരേസമയം കാണാൻ പാകത്തതിൽ വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകൾ സജ്ജീകരിക്കും.

ഒരു സഭയുടെ ഒരു ദിവസത്തെ നടപടികൾ ഉച്ചവരെയാകും നടക്കുക. ഉച്ചയ്ക്ക് ശേഷം രണ്ടാമത്തെ സഭയുടെ നടപടികൾ എന്ന നിലയ്ക്കുള്ള ക്രമീകരണവും നടത്തും. ക്രമീകരണങ്ങൾക്കൊപ്പം നിയന്ത്രണങ്ങളുമുണ്ട്. സന്ദർശകരെ അനുവദിക്കില്ല.

Story Highlights parliament monsoon session September 14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top