തലശേരി – മാഹി ബൈപാസില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു

തലശേരി – മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു. ബാലത്ത് നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകര്‍ന്നത്. നാല് ബീമുകളാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബീമുകള്‍ തകര്‍ന്നുവീണത്. ബീമുകള്‍ തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.

പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകെകെ കണ്‍സ്ട്രക്ഷന്‍സിനാണ് പാലത്തിന്റെ നിര്‍മാണ ചുമതല. 2018 ഒക്ടോബര്‍ 30നാണ് ബൈപാസിന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപാസ് നിര്‍മിക്കുന്നത്. 883 കോടി രൂപയാണ് നിര്‍മാണ ചെലവ്. 30 മാസത്തെ നിര്‍മാണ കാലാവധിയാണ് ഉള്ളത്. 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയാണ് ബൈപാസ് നിര്‍മിക്കുന്നത്.

അതേസമയം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്.

Story Highlights Thalassery-Mahe bypass bridge collapsed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top