തിരുവനന്തപുരത്ത് 461 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 193 പേർക്ക് കൊവിഡ്

thiruvananthapuram alappuzha covid update

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 461 പേർക്ക്. ഇതില്‍ 445 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 ആരോഗ്യപ്രവർത്തകരും ഇതിലുള്‍പ്പെടും. 12 മരണങ്ങളും ഇന്ന് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 201 പേർ ജില്ലയില്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ ജില്ലയില്‍ ചികിത്സയിലുളളവരുടെ എണ്ണം 5776 ആയി.

ആലപ്പുഴ ജില്ലയിൽ 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശത്തുനിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 163 പേർക്ക് സമ്പർക്കത്തി ത്തിലൂടെയാണ് രോഗം ബാധിച്ചത്.

Story Highlights thiruvananthapuram alappuzha covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top